കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണം; ചില്ല് തകര്‍ത്തു, മൂന്നുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 04:27 PM  |  

Last Updated: 08th January 2023 04:27 PM  |   A+A-   |  

bus

ആക്രമണത്തില്‍ തകര്‍ന്ന ബസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്


 

കോഴിക്കോട്: കുന്നമംഗലത്ത് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം. ബസ് തടഞ്ഞുനിര്‍ത്തി ചില്ലടിച്ചു തകര്‍ത്തു. ബസ് ഡ്രൈവറും യാത്രക്കാരും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കൊടുവള്ളി - സിഎം മഖാം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹിറ ബസ്സിന് നേരെയാണ് ആക്രമണം നടത്തിയത്. സമാന്തര സര്‍വീസ്  ചോദ്യം ചെയ്തതിനാണ് ആക്രമണം എന്ന് ബസ്  ഡ്രൈവര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ കണ്ടാലറിയാമെന്നും ഡ്രൈവര്‍ അജയ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ നിര്‍ത്തിയിട്ട കാറില്‍ അനക്കം; സംശയം തോന്നി നോക്കിയപ്പോള്‍ ഞെട്ടി!, കൂറ്റന്‍ രാജവെമ്പാല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ