തരൂരിനെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം?; രജിസ്ട്രാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി എന്‍ സുരേഷും നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു
ശശി തരൂര്‍, ജി സുകുമാരന്‍ നായര്‍/ ഫെയ്‌സ്ബുക്ക് ചിത്രം
ശശി തരൂര്‍, ജി സുകുമാരന്‍ നായര്‍/ ഫെയ്‌സ്ബുക്ക് ചിത്രം

കോട്ടയം: ശശി തരൂരിനെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തില്‍ വിയോജിച്ച രജിസ്ട്രാര്‍ പി എന്‍ സുരേഷ് രാജിവെച്ചു. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് വിവരം. ജനറല്‍ സെക്രട്ടറി തന്നെ രജിസ്ട്രാര്‍ പദവി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി എന്‍ സുരേഷും നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. സുരേഷിനെ സുകുമാരന്‍ നായര്‍ തന്റെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്നും സുകുമാരന്‍ നായരെ എതിര്‍ക്കുന്ന വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് രാജി. 

മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി ശശി തരൂരിനെയാണ് ക്ഷണിച്ചത്. യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളെയെല്ലാം തഴഞ്ഞായിരുന്നു തരൂരിനെ ക്ഷണിച്ചത്. തരൂരിനെ മുമ്പ് ഡല്‍ഹി നായര്‍ എന്നി വിളിച്ച് ആക്ഷേപിച്ചതിന് ക്ഷമാപണം നടത്തിയ സുകുമാരന്‍ നായര്‍, തരൂര്‍ വിശ്വ പൗരനാണെന്നും, കേരള പുത്രനാണെന്നും അഭിപ്രായപ്പെട്ടിരുന്നു. തരൂര്‍ പ്രധാനമന്ത്രിയാകാന്‍ വരെ യോഗ്യനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com