വഴിയില്‍ കാട്ടാന; ആശുപത്രിയിലെത്തിക്കാനാവാതെ കൈക്കുഞ്ഞ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 08th January 2023 05:56 AM |
Last Updated: 08th January 2023 05:56 AM | A+A A- |

പ്രതീകാത്മക ചിത്രം
അടിമാലി: ആശുപത്രിയിലെത്തിക്കാനുള്ള വഴിയില്‍ കാട്ടാന ഇറങ്ങിയതിനെത്തുടര്‍ന്നു നവജാതശിശു മരിച്ചു. പാട്ടിയിടുമ്പു ആദിവാസിക്കുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ പനി കലശലായതോടെ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനായി കുടുംബാംഗങ്ങള്‍ കുടിയില്‍നിന്ന് ഇറങ്ങിയെങ്കിലും വഴിയില്‍ കാട്ടാനയുണ്ടെന്ന് അറിഞ്ഞതോടെ തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുടിയില്‍നിന്നു 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ. അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്നു കുട്ടിയെ കയ്യിലെടുത്തു നടന്നുപോകുന്നതിനിടെയാണു കാട്ടുപാതയില്‍ ആനയുണ്ടെന്ന വിവരം അറിഞ്ഞത്.
ഇന്നലെ പകല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാമെന്നു തീരുമാനിച്ച് ഇവര്‍ മടങ്ങി. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന; 26 കടകള്‍ അടപ്പിച്ചു; 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ