10-ാം ക്ലാസിൽ പഠിത്തം നിർത്തി ബീഡിത്തൊഴിലാളിയായി, ഇപ്പോൾ യുഎസിൽ ജഡ്ജി; സുരേന്ദ്രന്റെ വിജയകഥ

2007 ലാണ് സുരേന്ദ്രനും കുടുംബവും യുഎസിൽ സ്ഥിരതാമസമാക്കുന്നത്.
സുരേന്ദ്രൻ കെ പട്ടേൽ
സുരേന്ദ്രൻ കെ പട്ടേൽ

യുഎസിലെ ടെക്സാസ് ജില്ലാ കോടതിയുടെ 124 മത് ന്യായധിപനായി കാസർകോട് സ്വദേശി സുരേന്ദ്രൻ കെ പട്ടേൽ. റിപബ്ലിക്കൻ പാർട്ടി പ്രതിനിധി എഡ്വേഡ് ക്രെനിക്കിനെ പിന്നിലാക്കിയാണ് ഡമൊക്രാറ്റിക് പാർട്ടി പ്രതിനിധിയായ സുരേന്ദ്രൻ നവംബർ 23ന് തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന അദ്ദേഹം 2007 ലാണ് യുഎസിൽ സ്ഥിരതാമസമാക്കുന്നത്. 

കേരളത്തിൽ ബീഡിത്തൊഴിലാളിയായിരുന്ന കാസർകോടുകാരൻ യുഎസിൽ ന്യായാധിപൻ  

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താം ക്ലാസിൽ പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് കുടുംബം നോക്കാൻ ബീഡി തെറുപ്പ് തുടങ്ങി. കൂടാതെ ദിവസക്കൂലിക്ക് മറ്റു പണികളുമെടുക്കും. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പഠനം തുടരാൻ തീരുമാനിച്ചത്. ഇ.കെ നയനാർ മെമ്മോറിയൽ ഗവ. കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. 

ആ സമയത്ത് ജോലിക്കൊപ്പം പഠനവും കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഹാജർനില മോശമായതോടെ ക്ലാസിൽ നിന്നും അധ്യാപകർ ഇറക്കിവിട്ടു. ഞാൻ ഒരു ബീഡിത്തൊഴിലാളിയായിരുന്ന കാര്യം ആരോടും അന്ന് പറഞ്ഞിരുന്നില്ല. ആരുടേയും അനുകമ്പ വേണ്ടന്ന് വെച്ചായിരുന്നു. അധ്യാപകരോട് വീണ്ടും അവസരം ചോദിച്ചു. ഉയർന്ന മാർക്കോട് പാസാകുമെന്ന് വാക്ക് നൽകിയതോടെയാണ് തിരിച്ച് ക്ലാസിൽ കയറ്റിയത്. കോളജിലെ തന്നെ ഉയർന്ന മാർക്ക് എനിക്കായിരുന്നു. 

ഉതുപ്പേട്ടന്റെ സഹായത്തോടെ നിയമപഠനം
 
ബിരുദം പൂർത്തിയാക്കിയതോടെ നിയമപഠനമായിരുന്നു ലക്ഷ്യം. പക്ഷേ അവിടെയും സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു വില്ലൻ. ആദ്യ വർഷം സുഹ‍ൃത്തുക്കൾ സഹായിച്ചു പക്ഷേ പഠനം വീണ്ടും നിർത്തേണ്ട ഒരു ഘട്ടത്തിലാണ് ഉതുപ്പേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഹോട്ടലിൽ ഒരു ജോലി തന്നു. കോളജിൽ അടയ്ക്കാനും ഫീസും അദ്ദേഹമാണ് നൽകിയിരുന്നത്. 1995ൽ കോഴ്സ് പൂർത്തിയാക്കി, പ്രാക്ടീസ് ആരംഭിച്ചു. സുപ്രീം കോടതിയിൽ ഏതാണ്ട് ഒരു പത്ത് വർഷം പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ഭാര്യയ്ക്കൊപ്പം യുഎസിൽ ചേക്കേറുകയായിരുന്നു. ഇവിടെ എത്തി 2011ൽ എൽഎൽഎം പൂർത്തിയാക്കി. പിന്നീട് യുഎസിൽ പ്രക്ടീസ് തുടർന്നു. 2023 ജനുവരി ഒന്നിനായിരുന്നു സ്ഥാനമേറ്റെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com