ശബരിമല തീർത്ഥാടകൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 08:54 PM  |  

Last Updated: 08th January 2023 09:07 PM  |   A+A-   |  

sabarimala pilgrimage

ശബരിമല / ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. മം​ഗലാപുരം സ്വദേശി ശേഖർ പൂജാരി (68) ആണ് മരിച്ചത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം.

മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി-കരിമല പാതയിലും സത്രം - പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പകലും രാത്രിയുമുള്ള പട്രോളിങ് ശക്തമാക്കി. കാല്‍നടക്കാരായ അയ്യപ്പഭക്തരെ സഹായിക്കാൻ റാപിഡ് റെസ്‌പോണ്‍സ് ടീമും തയ്യാറാണ്. ജനുവരി 14നാണ് മകരവിളക്ക്.‍‍‍

ഈ വാര്‍ത്ത കൂടി വായിക്കൂ  എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി; രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ