യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാനെത്തിയ 17 കാരനെയും ആക്രമിച്ചു; പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 05:00 PM  |  

Last Updated: 08th January 2023 05:01 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്താഷ് (42) ആണ് മരിച്ചത്. 

കൊല്ലപ്പെട്ട സന്തോഷിന്റെ ജ്യേഷ്ഠന്റെ മകനായ 17 വയസ്സുകാരനും പരിക്കേറ്റു. സന്തോഷിനെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനേഴുകാരന്റെ കൈക്ക് പരിക്കേറ്റത്. 

സംഭവത്തില്‍ അയല്‍വാസി പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ