റോഡിന് കുറുകെ കെട്ടിയ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 12:46 PM  |  

Last Updated: 09th January 2023 12:47 PM  |   A+A-   |  

bike_cable

കേബിള്‍ കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ ശ്രീനിവാസന്‍

 

കൊച്ചി: കൊച്ചിയില്‍ വീണ്ടും കേബിള്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കളമശേരി തേവയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ശ്രീനിവാസനും മകനും വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ പോയ കേബിള്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് മുന്നോട്ടു പോയതോടെ കേബിള്‍ പൊട്ടിപ്പോയതുകൊണ്ടാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് ശ്രീനി പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഇരുട്ടായതിനാല്‍ കേബിള്‍ കണ്ടിരുന്നില്ല. പ്രദേശത്ത് തെരുവു വിളക്കുകള്‍ ഇല്ലാത്തതും അപകടത്തിന് കാരണമായെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം; രാസപരിശോധനാ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ