ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; തൃത്താല സ്വദേശി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 08:22 PM  |  

Last Updated: 09th January 2023 08:22 PM  |   A+A-   |  

accident

ഒറ്റപ്പാലത്ത് നടന്ന അപകടത്തിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

 

പാലക്കാട്: ഒറ്റപ്പാലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 79 കാരന്‍ മരിച്ചു. തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പില്‍ മുഹമ്മദ് ആണ് മരിച്ചത്. 

ഇന്ന് ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറില്‍ വെച്ചായിരുന്നു അപകടം. വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പത്തിരിപ്പാലയില്‍ നിന്ന് സുഹൃത്തിനെ കണ്ട് കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം, ഒരാളുടെ നില ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ