വഴിയില്‍ കിടന്നു കിട്ടിയ മദ്യത്തില്‍ കീടനാശിനിയുടെ അംശം; കുപ്പി നല്‍കിയ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

കോട്ടയം: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു പേര്‍ അവശ നിലയിലായ സംഭവത്തില്‍ വഴിത്തിരിവ്. മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ളവര്‍ക്ക് മദ്യം നല്‍കിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ അല്ലെങ്കില്‍ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്. വഴിയില്‍ കിടന്ന് കിട്ടിയ മദ്യം നല്‍കിയത് സുഹൃത്ത് സുധീഷാണെന്നാണ് ചികിത്സയിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. മദ്യം ലഭിച്ച സുധീഷ് ഇത് കഴിച്ചിരുന്നില്ല. 

 അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com