കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിന് എത്തിയ യുവതിക്ക് വെട്ടേറ്റു

ഒറ്റപ്പാലം കുടുംബ കോടതിയില്‍ വച്ചാണ് യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌
യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നു/ ടെലിവിഷന്‍ ദൃശ്യം
യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നു/ ടെലിവിഷന്‍ ദൃശ്യം

പാലക്കാട്:  വിവാഹ മോചനനടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു.  മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ബൈക്കില്‍ കോടതിയല്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. 

സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com