മലമ്പുഴയില്‍ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഭീതിയില്‍ നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 11:00 AM  |  

Last Updated: 09th January 2023 11:00 AM  |   A+A-   |  

elephant_malampuzha

നാട്ടിലിറങ്ങിയ ആനക്കൂട്ടം/ ടിവി ദൃശ്യം

 

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയില്‍. മലമ്പുഴ ഡാം പരിസരത്ത് ഇരുപതിലേറെ  കാട്ടാനകളാണ് ഒന്നിച്ചെത്തിയത്. മലമ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും കവ ഭാഗത്തേക്ക് തിരിയുന്നതിനു സമീപത്തായി ഡാം പരിസരത്താണ് കാട്ടാനകളെത്തിയത്. 

കഞ്ചിക്കോട് വനമേഖലയില്‍ നിന്നും കവ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകള്‍ മലമ്പുഴയിലേക്കെത്തുന്നത്. കുട്ടിയാനകളും കൂട്ടത്തിലുണ്ട്. കൂട്ടത്തിലെ ഒരു പിടിയാന കഴിഞ്ഞയിടെയാണ് അയ്യപ്പന്‍മലയില്‍ പ്രസവിച്ചത്. ഈ കുഞ്ഞും കൂട്ടത്തിലുണ്ട്. കുട്ടിയാനകള്‍ ഉള്ളതിനാല്‍ കാട്ടില്‍ കടന്നുള്ള തുരത്തല്‍ സാധ്യമല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

മലമ്പുഴയിലെ പുല്ലംകുന്ന്, ചേമ്പന മേഖലകളിലും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. റോഡിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തുമെന്ന് അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട് ഊട്ടി പാതയിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. 

വനമേഖല വീട്ട് കഴിഞ്ഞദിവസം ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടികളടക്കം പത്തോളം ആനകളാണ് നാട്ടിലിറങ്ങിയത്. കുനൂര്‍ മേട്ടുപ്പാളയത്ത് ജനവാസമേളയിലിറങ്ങിയ കാട്ടാനക്കൂട്ടം ഇതുവരെ പ്രദേശത്തു നിന്നും മാറിയിട്ടില്ല. പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആശ്വാസത്തില്‍ ബത്തേരി; നാട്ടില്‍ ഭീതി വിതച്ച കാട്ടാന പിഎം2വിനെ മയക്കുവെടിവെച്ചു വീഴ്ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ