വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 08:54 PM  |  

Last Updated: 10th January 2023 08:54 PM  |   A+A-   |  

vadakkumnatha_temple

വടക്കുംനാഥ ക്ഷേത്രം/ഫയല്‍

 

തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസന്‍സ് ഹാജരാക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ശബരിമലയിലെ കതിന അപകടത്തെ തുടര്‍ന്നാണ് പൊലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ആചാരത്തിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തില്‍ രാത്രി മൂന്നുതവണ കതിന പൊട്ടിക്കുന്ന പതിവുണ്ട്. 

ശബരിമലയില്‍ മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം, കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി എം ആര്‍ ജയകുമാര്‍ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  ബിജിമോളെ 'പിന്നേയും വെട്ടി'; സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ