നയന സൂര്യന്റെ മരണം; അന്വേഷണം സിബിഐക്ക് വിടണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടു

നയനയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി.
നയനസൂര്യ/ ഫയല്‍
നയനസൂര്യ/ ഫയല്‍

തിരുവനന്തപുരം: യുവ സംവിധായക നയനസൂര്യന്റെ മരണത്തില്‍ നീതി തേടി കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിച്ച ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസ് സിബിഐ വിടണമെന്ന ആവശ്യവും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു.

രാവിലെ പതിനൊന്നുമണിയോടെയാണ് നയനയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. നയനയുടെ മരണത്തിന് പിന്നാലെ ആദ്യഘട്ടം മുതല്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന്് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവില്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തികരമല്ല. അന്വേഷണം ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നയനയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. 2019 ലാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com