വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 60 പേര്‍ ചികിത്സയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 03:18 PM  |  

Last Updated: 10th January 2023 03:19 PM  |   A+A-   |  

food poison

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: മലപ്പട്ടത്ത് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച അറുപതുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച നടന്ന വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടി. 

ഭക്ഷ്യവിഷബാധയുണ്ടായ പ്രദേശത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായും അദ്ദേഹം പറഞ്ഞു. പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ആരുടെയും പരിക്ക് സാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്ത് നഴ്‌സിങ്ങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 60 ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ