തൃശൂരില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്‍

വൃദ്ധയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കുന്നംകുളത്ത് വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കാക്കാശേരി വീട്ടില്‍ ഇട്ടൂപ്പിന്റെ ഭാര്യ താണ്ടക്കുട്ടിയെയാണ് (85) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

വൃദ്ധയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com