ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലാക്കിയ പ്രൊഫ. റൊണാള്‍ഡ് ആഷര്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 04:36 PM  |  

Last Updated: 11th January 2023 04:36 PM  |   A+A-   |  

re_asher

റൊണാള്‍ഡ് ആഷര്‍

 

ലണ്ടന്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ, ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. റൊണാള്‍ഡ് ആഷര്‍ (96) അന്തരിച്ചു.  സ്‌കോട്‌ലാന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു അന്ത്യം. മകന്‍ ഡേവിഡ് ആഷര്‍ ആണ് മരണവിവരം അറിയിച്ചത്. 

ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവിള്‍ സ്പിരിറ്റ്, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ആഷര്‍, ദ്രവീഡിയന്‍ ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെലവഴിച്ചു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഞ്ഞു പുതച്ച് മൂന്നാര്‍; താപനില മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ