'ആരെയും പറ്റിച്ചിട്ടില്ല, തിരികെ വരും'; പ്രവീണ്‍ റാണയ്‌ക്കെതിരെ 39 കേസുകള്‍; പത്തു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 02:32 PM  |  

Last Updated: 12th January 2023 02:32 PM  |   A+A-   |  

praveen_rana

പ്രവീണ്‍ റാണ മാധ്യമങ്ങളോടു സംസാരിക്കുന്നു/വിഡിയോ ദൃശ്യം

 

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയ്‌ക്കെതിരെ തൃശൂരില്‍ ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിന് പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത്. 

പ്രവീണ്‍ റാണക്കെതിരെ ഐപിസി 406, 420 വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമവിരുദ്ധ നിക്ഷേപ നിരോധന ആക്ടും ചുമത്തിയിട്ടുണ്ട്. റാണയെ നാളെ കോടതിയില്‍ ഹാജരാക്കും.

ആരെയും പറ്റിച്ചിട്ടില്ല

താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്ന് പ്രവീണ്‍ റാണ പറഞ്ഞു. ബിസിനസ്സാണ് താന്‍ ചെയ്തത്. അതില്‍ നഷ്ടം സ്വാഭാവികമാണ്. എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒളിവില്‍ കഴിഞ്ഞത് വിവാഹമോതിരം വിറ്റ്; ധൂര്‍ത്തടിച്ച് പണമെല്ലാം ചെലവഴിച്ചു; സുഹൃത്തിന് 16 കോടി കടം കൊടുത്തു; പ്രവീണ്‍ റാണയുടെ മൊഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ