ഷവര്‍മ ഉണ്ടാക്കാന്‍ പഴകി ദുര്‍ഗന്ധം വമിക്കുന്ന കോഴി ഇറച്ചി; കളമശ്ശേരിയില്‍ 500 കിലോ പിടികൂടി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 11:34 AM  |  

Last Updated: 12th January 2023 02:45 PM  |   A+A-   |  

stale_chicken2

പിടികൂടിയ പഴയ ഇറച്ചി നഗരസഭയുടെ വാഹനത്തിലേക്കു മാറ്റുന്നു/വിഡിയോ ദൃശ്യം

 

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്.

ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷവര്‍മ ഉണ്ടാക്കാനായി വച്ചിരുന്നതാണ് ഇതെന്നാണ് സൂചന. പഴകിയ എണ്ണയും ഇവിടെനിന്നു പിടിച്ചെടുത്തിട്ടുണ്ട്.

കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിനു നിരോധനം, പാഴ്‌സലില്‍ സമയം രേഖപ്പെടുത്തണം; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ