പാചകക്കാരന്റെ കണ്ണ് വെട്ടിച്ച് പൂച്ച ഷവര്‍മ തിന്നു; ഹോട്ടലുടമയോട് വിശദീകരണം തേടി നഗരസഭ 

ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന് സംസ്ഥാനമൊട്ടാകെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കവേ, കണ്ണൂരില്‍ നിന്ന് വ്യത്യസ്ത സംഭവം
റെസ്റ്റോറന്റില്‍ ഷവര്‍മ തിന്നുന്ന പൂച്ചയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
റെസ്റ്റോറന്റില്‍ ഷവര്‍മ തിന്നുന്ന പൂച്ചയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിന് സംസ്ഥാനമൊട്ടാകെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധന നടക്കവേ, കണ്ണൂരില്‍ നിന്ന് വ്യത്യസ്ത സംഭവം. പയ്യന്നൂരിലെ റെസ്‌റ്റോറന്റില്‍ തയ്യാറാക്കിയ ഷവര്‍മ പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

മജ്‌ലിസ് റെസ്റ്റോറന്റിലാണ് സംഭവം. പാചകക്കാരന്‍ മാറിയ സമയത്താണ് രണ്ടു പൂച്ചകള്‍ എത്തി ഷവര്‍മ തിന്നത്. സംഭവം അറിഞ്ഞ ഉടനെ പൂച്ച തിന്ന ഷവര്‍മ വിതരണം ചെയ്യാതെ നശിപ്പിച്ചതായി ഹോട്ടലുടമ പറഞ്ഞു.

പൂച്ച തിന്നുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നഗരസഭ വിഷയത്തില്‍ ഇടപെട്ടു. ഹോട്ടലുടമയോട്  നഗരസഭ വിശദീകരണം തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com