കാണാതായ അഭിഭാഷക ഫ്‌ലാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 14th January 2023 03:24 PM |
Last Updated: 14th January 2023 03:24 PM | A+A A- |

നമിത ശോഭന
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ഫ്‌ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു.
വിവാഹ മേചിതയായ നമിത ശോഭന, ആമ്പക്കാട് തങ്കം റസിഡന്‍സി എന്ന ഫ്‌ലാറ്റിലാണ് താമസിച്ചുവന്നത്. 9ാം തീയതി വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്‌ലാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസെത്തി ഫ്‌ലാറ്റില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ വയനാട്ടില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കര്‍ഷകനെ കൊന്ന കടുവയാണോ എന്നതില്‍ സംശയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ