'എൽജിബിടിക്യു തല്ലിപ്പൊളി പണി, ഏറ്റവും മോശമായ സ്വവര്‍ഗരതിയെ കളറാക്കാനാണ് ഇപ്പോൾ ശ്രമം'; കെഎം ഷാജി

'ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്'
കെ എം ഷാജി/ഫയല്‍ ചിത്രം
കെ എം ഷാജി/ഫയല്‍ ചിത്രം

കണ്ണൂർ; എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്‍ലിം ലീഗ് നേതാവ് കെഎം ഷാജി. നാട്ടിലെ തല്ലിപ്പൊളി പണിയാണ് എൽജിബിടിക്യു എന്നാണ് കെഎം ഷാജി പറഞ്ഞത്. ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും പറഞ്ഞു. ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത ഇ.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.

'എൽജിബിടിക്യു എന്നു കേൾക്കുമ്പോൾ വലിയകാര്യമാണെന്ന് ചിന്തിക്കണ്ട. നാട്ടിലെ തല്ലിപ്പൊളി പണിയാണ്. ആ പണിയെടുക്കുന്നവർ എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണ്. അതിനെ കളറാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈ ഹോർമോൺ തകരാർ പരിഹരിക്കാൻ കൗൺസിലിങ് അടക്കം ഒരുപാട് മാർഗങ്ങളുണ്ട്.'- കെഎം ഷാജി പറഞ്ഞു. 

ഇത് മതത്തിന് എതിരാണെന്നും ഇതുമൂലം വരുംതലമുറ ജെൻഡർ ആശയക്കുഴപ്പത്തിലാകുമെന്നുമാണ് ഷാജി പറയുന്നത്. വലുതായിട്ട് ജെൻഡർ തീരുമാനിച്ചാൽ മതിയെന്നു പറയുന്നത് മണ്ടത്തരമാണ്. ജെൻഡർ ആളുകൾ തീരുമാനിക്കട്ടെ എന്നു പറയുന്നതും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ 'ടീച്ചര്‍' എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെയും കെ എം ഷാജി പരിഹസിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിത എന്നത് ആണും പെണ്ണും എന്ന രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യത്യസ്തത ഒരു സൗന്ദര്യമാണ്. മനുഷ്യരില്‍ മാത്രമല്ല ജെന്‍ഡര്‍ ഉള്ളത്. ഒരു ചെടിയെടുത്താല്‍ അതില്‍ ആണും പെണ്ണും ഉണ്ട്. സര്‍ക്കാര്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും കെഎം ഷാജി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com