പൊലീസ് സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; ഒളിവിലായിരുന്ന പൊലീസുകാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 09:38 PM  |  

Last Updated: 14th January 2023 09:44 PM  |   A+A-   |  

police_aranmula

ആറന്‍മുള പൊലീസ് സ്റ്റേഷന്‍ ബോര്‍ഡ്‌

 

പത്തനംതിട്ട; പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ സജീഫ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലവിൽ സജീഫ് ഖാൻ സസ്പെൻഷനിലാണ്.

കഴിഞ്ഞ മാസം 16നാണ് സംഭവമുണ്ടാകുന്നത്. താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമം നടത്തിയതോടെ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകുകയായിരുന്നു.  ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇത്തവണ കൂട്ടിന് രണ്ട് കുട്ടിയാനകൾ ഉൾപ്പടെ നാല് ആനകൾ; ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ