പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍ വീശി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 08:23 PM  |  

Last Updated: 15th January 2023 08:23 PM  |   A+A-   |  

school_attack

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തൃശൂര്‍: സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശി രണ്ടംഗ സംഘത്തിന്റെ പരാക്രമം. വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അക്രമികള്‍ വാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി മറ്റൊരു വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണ് ഇവര്‍ വടിവാളുമായെത്തിയത്. അക്രമികളെ മറ്റുള്ളവര്‍ ഇടപെട്ട് സ്‌കൂളില്‍ നിന്നും പറഞ്ഞയക്കുകയും ചെയ്തു. സഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് കഴുത്തറുത്ത നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ