'5000 ടിക്കറ്റ്, ദ്രാവിഡും ഞെട്ടി; മന്ത്രിയുടെ വാക്കുകള്‍ തിരിച്ചടിയായി'

സാമൂഹിക മാധ്യമങ്ങളിലെ 'ബോയ്കോട്ട് ക്രിക്കറ്റ്' എന്ന പ്രചാരണം തിരിച്ചടിയായി.
രാഹുല്‍ ദ്രാവിഡ് - വി അബ്ദുറഹിമാന്‍
രാഹുല്‍ ദ്രാവിഡ് - വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: മന്ത്രിയുടെ പ്രതികരണമാണ് ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരം കാണാന്‍ ആളുകള്‍ എത്താതിരിക്കാന്‍ കാരണണമെന്നാവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മത്സരം നടത്തുന്നത് കെസിഎ ആണെന്ന് ആളുകള്‍ക്കറിയില്ല. അവര്‍ കരുതുന്നത് സര്‍ക്കാരാണ് നടത്തുന്നതെന്നാണ്. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയാകാന്‍ കാരണമായതെന്ന് കെസിഎ പ്രസിഡന്റ് പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ 'ബോയ്കോട്ട് ക്രിക്കറ്റ്' എന്ന പ്രചാരണം തിരിച്ചടിയായി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ അറിയൂ. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപ്പോള്‍ അത്തരത്തിലൊരു കമന്റ് വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായി പ്രതികരിക്കുന്നത് അതിനോടാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവങ്ങളും പരീക്ഷകളുമാണ് കാണികള്‍ കുറയാന്‍ ഒരു കാരണം. കൂടാതെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ നേടിയതും കാണികള്‍ കുറയാന്‍ കാരണമായെന്നാണ് കെസിഎ ബിസിസിഐക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഞെട്ടി. തന്റെ സര്‍ക്കാരിനെയും മന്ത്രിയെയും ബിസിസിഐയ്ക്ക് മുന്നില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com