വനിതാ ടിക്കറ്റ് പരിശോധകയോട് അസഭ്യം പറഞ്ഞു, മോശമായി പെരുമാറി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 07:52 AM  |  

Last Updated: 16th January 2023 07:52 AM  |   A+A-   |  

gold smuggler arjun ayanki

അര്‍ജുന്‍ ആയങ്കി / ഫയൽ

 

കോട്ടയം: വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. 

ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഗാന്ധിധാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. 

സ്ലീപ്പര്‍ കോച്ചില്‍  ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പരാതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ