ശബരിമല കതിന അപകടം: മരണം രണ്ടായി, പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ശബരിമല കതിന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
ശബരിമല/ ഫയല്‍ ചിത്രം
ശബരിമല/ ഫയല്‍ ചിത്രം


കോട്ടയം: ശബരിമല കതിന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇേെതാടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാര്‍ നേരത്തെ മരിച്ചിരുന്നു. 

മാളികപ്പുറത്ത് വെടിവഴിപാടിനായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു ആപകടം. അപകടത്തില്‍ ജയകുമാറിനും രജീഷിനും പുറമേ അമല്‍ എന്നയാള്‍ക്കും പൊള്ളലേറ്റിരുന്നു. 

മാളികപ്പപുറത്ത് ഉണ്ടായത് തീപിടുത്തമാണെന്നായിരുന്നു പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വെടിമരുന്ന് സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതെ ആണെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com