വളർത്തുമൃ​ഗങ്ങളെ കടിച്ചുകീറി കൊല്ലും; വാഴക്കുളത്തെ ഭീതിയിലാക്കുന്ന അജ്ഞാത ജീവി; നീല​ഗിരിക്കടുവയെന്ന് സംശയം

വേങ്ങച്ചുവടിൽ ആടിനെ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ വീണ്ടും ആശങ്കയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ; വളർത്തുമൃ​ഗങ്ങളെ ആക്രമിച്ചു കൊല്ലുന്ന അജ്ഞാത ജീവിയെ കണ്ടെത്താനാകാതെ ആശങ്കയിലാണ് മൂവാറ്റുപുഴ വാഴക്കുളം മേഖലയിലുള്ളവർ. ഒരിടവേളയ്ക്കു ശേഷം വേങ്ങച്ചുവടിൽ ആടിനെ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ വീണ്ടും ആശങ്കയിലായി. അതിനിടെ വാഴക്കുളത്തെ ഭീതിയിലാക്കുന്ന അ‍ജ്ഞാത ജീവി നീല​ഗിരിക്കടുവ ആണെന്ന് സംശയം ഉയരുകയാണ്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണ് നീല​ഗിരിക്കടുവ. ഇതിനെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡിജോ തോമസ് വാഴക്കുളം മേഖലയിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 

കഴിഞ്ഞ സെപ്റ്റംബറിൽ വടകോട്, മണിയന്തടം, വേങ്ങച്ചുവട് പ്രദേശങ്ങളിൽ തുടർച്ചയായി വളർത്തുമൃതങ്ങൾ ആക്രമിക്കപ്പെട്ടത്. തുടർന്ന് അജ്ഞാത ജീവിയെ പിടികൂടാൻ വനം വകുപ്പ് പ്രത്യേക കാമറകളും കൂടും സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ആഴ്ചയാണ് വളർത്തു മൃ​ഗങ്ങൾക്കു നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com