പാൽ പരിശോധനയെ ചൊല്ലി തർക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും

മായം ചേർന്ന പാൽ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ലെന്ന് ആക്ഷേപം.
പാൽ പരിശോധനയിൽ ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും/പ്രതീകാത്മക ചിത്രം
പാൽ പരിശോധനയിൽ ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും/പ്രതീകാത്മക ചിത്രം

കൊല്ലം: ആര്യങ്കാവിൽ പാൽ പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച് ക്ഷീരവകുപ്പ്. മായം ചേർന്ന പാൽ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലിൽ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാൾ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോ​ഗസ്ഥ സംഘടനയായ ഡയറി ഓഫിസേഴ്സ് അസോസിയേഷൻ ആരോപിച്ചു.

മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല. അതേസമയം 2021 ൽ മായം കലർന്ന പാൽ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങൾക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി. ക്ഷീരവകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നൽകണമെന്ന വിവിധ കമ്മിഷൻ റിപ്പോർട്ടുകൾ ഉണ്ടായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നും സംഘടന പറഞ്ഞു. അതേസമയം ആര്യങ്കാവില്‍ പിടികൂടിയ ടാങ്കര്‍ലോറിയുടെ ഉടമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com