ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി: വെള്ളാപ്പള്ളി നടേശന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2023 01:29 PM  |  

Last Updated: 17th January 2023 02:13 PM  |   A+A-   |  

tharoor_vellappally

വെള്ളാപ്പള്ളി നടേശന്‍, ശശി തരൂര്‍/ ഫയല്‍

 

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ല.ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ ജയിക്കുന്ന കാലമാണോ ഇന്നെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശശി തരൂരിനെ പുകഴ്ത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കോടതി ഉത്തരവ് എന്നെ മാത്രം ബാധിക്കുന്നതല്ല; എന്നെ കള്ളനാക്കാന്‍ ചില സ്ഥാനപ്രേമികളുടെ ശ്രമം' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ