പാലായില്‍ കാല്‍നട യാത്രക്കാരിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; നിലത്തു വീണിട്ടും നിര്‍ത്താതെ പോയി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 02:03 PM  |  

Last Updated: 18th January 2023 03:02 PM  |   A+A-   |  

sneha_accident

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ  കാര്‍ ഇടിച്ച് തെറിപ്പിച്ചു. ബൈപ്പാസില്‍ മരിയന്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കല്ലറ കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. 

ഇടിയേറ്റ യുവതി റോഡില്‍ തെറിച്ചു വീണിട്ടും കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുരത്തു വന്നിട്ടുണ്ട്.  

അപകടത്തില്‍ യുവതിയുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തില്‍ യുവതി പരാതി നല്‍കിയെങ്കിലും വാഹനം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അതിനാല്‍ ഞാനെന്റെ ഭാര്യയെ ഡൈവോഴ്‌സ് ചെയ്യുന്നു എന്ന നയം നല്ല ബോറാണ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ