പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 09:50 AM  |  

Last Updated: 18th January 2023 09:50 AM  |   A+A-   |  

police_station

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിലാണ് സംഭവം. നെടുമങ്ങാട് മുത്തോകോണം സ്വദേശി മനുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് സ്‌റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു.

മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്‌റൂമില്‍ കയറിയ  മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് പൊലീസുകാര്‍ ശ്രദ്ധിക്കുന്നത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

44 ചാക്ക് പച്ചരി, 26 ചാക്ക് കുത്തരി, പുഴുക്കലരിയും ഗോതമ്പും; അടച്ചിട്ട വീട്ടില്‍നിന്ന് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ