പൊതുവഴിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായി; ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 09:34 PM  |  

Last Updated: 19th January 2023 09:34 PM  |   A+A-   |  

dyfi

പ്രതീകാത്മക ചിത്രം

 

കോട്ടയം; പൊതുവഴിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരന് എതിരെയാണ് നടപടി. അന്വേഷണ വിധേയമയാണ് സസ്പെൻഷൻ. എസ്എഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയിൽ മദ്യപിച്ചതിന് ശരത്ത് ഉൾപ്പടെ ഏഴു പേർ പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട കൗൺസലർ വി ആർ ജോൺസനും കൂട്ടത്തിലുണ്ടായിരുന്നു. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം. 

വഴിയിൽ കാർ നിർത്തിയിട്ട് മദ്യപിച്ച സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരും സംഘവും തമ്മിൽ വാക്കേറ്റമായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുകാരേയും മദ്യപസംഘം വിരട്ടി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോ​ഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിന് ഇവ‍ർക്കെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ സ്‌പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രത്യേക സംവിധാനം വരുന്നു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ