16 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്‌; ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു

 ഉച്ചയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി ടിക്കറ്റ്
ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി ടിക്കറ്റ്

തിരുവനന്തപുരം:  16 കോടിയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ എക്‌സ് ഡി 236433ന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയ ആള്‍ക്ക് ലഭിക്കും.ഉച്ചയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.

രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്ക്:
XA 107077
XB 158053
XC 398288
XD 422823
XE 213859
XF 323942
XH 226052
XJ 349740
XK 110254
XL 310145

മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്:
XA 318789
XB 308901
XC 226859
XD 347760
XE 399982
XF 110909
XH 329923
XJ 429747
XK 295287
XL 124050
XA 174548
XB 107102
XC 301642
XD 159389
XE 375357
XG 203934
XH 238853
XJ 100822
XK 179300
XL 106907

ക്രിസ്മസ് ന്യൂഇയര്‍ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ '

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com