'അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല' സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 20th January 2023 09:11 AM |
Last Updated: 20th January 2023 09:17 AM | A+A A- |

ഹൈക്കോടതി
കൊച്ചി: സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം സുരക്ഷ ക്യാമറ വെക്കേണ്ടത് അല്ലാതെ അയൽവാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസിയായ രാജു ആന്റണി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂർ സ്വദേശിനി ആഗ്‌നസ് മിഷേൽ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.
സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പൊലീസ് മേധാവി ഉചിതമായ മാർഗനിർദേശം കൊണ്ടുവരണമെന്നും അയൽവാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പരാതിയിൽ പറയുന്ന അയൽവാസിയായ രാജു ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചു. ജസ്റ്റിസ് വി അരുൺകുമാറിന്റേതാണ് ഉത്തരവ്. ഡിജിപിയെ സ്വമേധയ കക്ഷി ചേർത്ത കോടതി ഹർജിയുടെ പകർപ്പ് അദ്ദേഹത്തിന് അയക്കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ അറിയിക്കണമെന്നും വ്യക്തമാക്കി. ഹർജി ഒരു മാസത്തിനകം പരിഗണിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ