സസ്പെൻഷനിലായതിന്റെ അരിശം; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി എഎസ്ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 08:14 PM  |  

Last Updated: 20th January 2023 08:14 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി സസ്പെൻഷനിലായ പൊലീസുകാരൻ. സസ്പെൻഷനിലായ എഎസ്ഐയാണ് ഫോണിലൂടെ ഭീഷണി മുഴക്കിയത്. 

ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയത്. 

ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.