പിഎഫ്ഐ ഹർത്താൽ; ജപ്തി ഊർജിതമാക്കി സർക്കാർ; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

വിവിധ ജില്ലകളിൽ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ടെലിവിഷൻ  ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: മിന്നൽ ഹർത്താലിലെ നഷ്ടം ഈടാക്കുന്നതിന്റെ ഭാ​ഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കൻമാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടി നാളെ വൈകീട്ട് അഞ്ച് മണിയോടെ പൂർത്തിയാക്കണമെന്ന് നിർദ്ദേശം. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്.  

വിവിധ ജില്ലകളിൽ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കൊല്ലം, തൃശൂർ, വയനാട്, കാസർക്കോട് ജില്ലകളിലായാണ് നടപടി. തൃശൂർ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വയനാട്ടിൽ 14 നേതാക്കളുടേയും കാസർക്കോട് നാല് നേതാക്കളുടേയും സ്വത്തുക്കൾ കണ്ടുകെട്ടി. കാസർക്കോട് രണ്ട് പിഎഫ്ഐ ഓഫീസുകളിലും റവന്യു റക്കവറി നടന്നു. 

പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാൻഡ് റവന്യു കമ്മീഷണറുടെ  ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടികൾ വേ​ഗത്തിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com