എല്ലാ യോ​ഗ്യതയുമുണ്ട്, എയിംസ് കേരളത്തിന് ലഭ്യമാക്കണം: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2023 09:55 PM  |  

Last Updated: 21st January 2023 09:55 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ /ചിത്രം: ഫേയ്സ്ബുക്ക്

 

ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ് എയിംസെന്നും അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരോഗ്യ രംഗത്ത് മികച്ച പ്രേവർത്തനമാണ് കേരളം കാഴ്ച വയ്ക്കുന്നത്. എയിംസ് കേരളത്തിന്‌ ലഭ്യമാക്കണം. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന്‌ അനുവദിക്കേണ്ടതാണ്, മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ലിസ്റ്റ് വന്നപ്പോൾ കേരളത്തിൻറെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

അത്യാധുനിക സൗകര്യങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളജിന് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ നിർമിച്ച കേന്ദ്രസർക്കാരിന്റെ സംഭവനകൾക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും  ഇത്തരത്തിൽ കൂടുതൽ ഇടപെടലുകൾ ഇനിയുമുണ്ടാകണമെന്നും ഉത്ഘാടനെ നിർവഹിച്ച് അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വായിൽ മീൻമുള്ള്​ കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്​റേ മെഷീനിലിടിച്ച് പെൺകുട്ടിയുടെ നടുവിന് പൊട്ടൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ