തിരുവനന്തപുരം ഗുണ്ടാ ആക്രമണം; ഓം പ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2023 12:53 PM  |  

Last Updated: 21st January 2023 12:53 PM  |   A+A-   |  

om_prakash

ഗുണ്ടാ നേതാവ് ഓംപ്രകാശ് ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ടാ ആക്രമണകേസിലെ മൂന്ന് പേര്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളാണ് കീഴടങ്ങിയ മൂന്നുപേരും. പ്രധാനപ്രതി ഓം പ്രകാശ് ഒളിവിലാണ്.

പതിനാല് ദിവസം മുമ്പാണ് പാറ്റൂരില്‍ വെച്ച്  ഓം പ്രകാശിന്റെ സംഘം നിധിന്‍ എന്നയാളുടെ പേരിലുള്ള സംഘവുമായി ഏറ്റുമുട്ടിയത്. അഞ്ചംഗസംഘം നിധിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. നിധിനും സുഹൃത്തുക്കളും ഇന്നോവയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. നടപടികള്‍ ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായി കേസ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയിലെത്തി കീഴടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ത്രീയുടെ സമ്മതമില്ലാതെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരം: അപര്‍ണ ബാലമുരളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ