ബജറ്റ് സമ്മേളനം തുടങ്ങുന്നു; പ്രകോപനം ഒഴിവാക്കി സര്‍ക്കാര്‍; നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 01:14 PM  |  

Last Updated: 22nd January 2023 01:14 PM  |   A+A-   |  

Kerala-Assembly

കേരള നിയമസഭ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. രണ്ടുഘട്ടമായി മാര്‍ച്ച് 30 വരെയാണ് ബജറ്റ് സമ്മേളനം നടക്കുക. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകു. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. 

സര്‍ക്കാര്‍ സമര്‍പ്പിച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചു. മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടില്ല. ഗവര്‍ണറെ അധികം പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കുറവാണ്.

സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തോട് കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനം വേണമെന്ന് ആവശ്യപ്പെടും. നവകേരളസൃഷ്ടി തന്നെയാണ് ഇത്തവണയും നയപ്രഖ്യാപന പ്രസംഗത്തിലെ കാതല്‍. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് അയഞ്ഞതോടെയാണ്, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്. 

അതേസമയം പൊലീസ് -ഗുണ്ടാ ബന്ധം, ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കങ്ങള്‍, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സാമ്പത്തിക പ്രതിസന്ധിക്കിടെ കെ വി തോമസിനെ ഡല്‍ഹിയില്‍ കാബിനറ്റ് പദവി നല്‍കി നിയമിച്ചത് ധൂര്‍ത്താണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദൗത്യം വിജയം; പി ടി സെവനെ തളച്ചു; ഇനി ധോണിയിലെ കൂട്ടില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ