ഭൂമിവിതരണം വേ​ഗത്തിലാക്കാൻ പട്ടയമിഷൻ ആരംഭിക്കും: മന്ത്രി കെ രാജൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 06:40 AM  |  

Last Updated: 22nd January 2023 06:40 AM  |   A+A-   |  

k rajan

മന്ത്രി കെ രാജന്‍ , ഫയല്‍ ചിത്രം

 

കൊച്ചി: സ്ഥലവിതരണത്തിന്റെ വേഗം വർധിപ്പിക്കാൻ സംസ്ഥാനത്ത് പട്ടയ മിഷൻ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കേരളത്തിൽ എല്ലാവർക്കും ഭൂമി എന്നതാണ്‌ സർക്കാർ ലക്ഷ്യം. ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും സാധ്യത പ്രയോജനപ്പെടുത്തി പരമാവധി പേരെ ഭൂവുടമകളാക്കാൻ കഴിയുന്ന പട്ടയ മിഷനാണ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർമാരടക്കം  റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര–-ആദിവാസി മേഖലകളിലുള്ളവർക്ക്‌ പട്ടയം വിതരണത്തിനായി ഏകീകൃത പ്രവർത്തന മാർഗരേഖ അംഗീകരിച്ചു. മറ്റുവകുപ്പുകളുടെ ഭൂമിയിൽ ദീർഘകാലമായി കുടിയേറിയവർക്ക് അവകാശം ലഭിക്കാൻ നടപടികൾ സ്വീകരിക്കുകയാണ്‌. വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശം, വനം വകുപ്പുകളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. റീസർവേ നടപടികൾ പൂർത്തിയാക്കാൻ സെറ്റിൽമെന്റ് ആക്ട് നടപ്പാക്കാനുള്ള നടപടികളും പരിഗണിക്കുകയാണ്. ഒരുവർഷത്തിനകം റവന്യു വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യും. 

നവംബർ ഒന്നിനകം വില്ലേജ് ഓഫീസുമുതൽ സെക്രട്ടറിയറ്റുവരെ ഓൺലൈനാക്കുന്നതിനും ഇതിന്‌ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നെൽവയൽ–-തണ്ണീർത്തട നിയമവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും. ചുമതലയുള്ള സബ് കലക്ടർമാർക്കും ആർഡിഒമാർക്കും ശിൽപ്പശാല സംഘടിപ്പിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലെ തീരുമാനമനുസരിച്ച് ഭൂപതിവ് നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച കരട് തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വായിൽ മീൻമുള്ള്​ കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്​റേ മെഷീനിലിടിച്ച് പെൺകുട്ടിയുടെ നടുവിന് പൊട്ടൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ