പിടിതരുമോ പിടി സെവന്‍?, വനാതിര്‍ത്തിക്കടുത്ത് കാട്ടാനയെ കണ്ടെത്തി, ദൗത്യസംഘം വനത്തിലേക്ക്

നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന്‍ പിടി സെവന്‍ ധോണിയില്‍ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍
പിടി സെവനെ പിടികൂടുന്നതിനുള്ള ദൗത്യസംഘം, സ്‌ക്രീന്‍ഷോട്ട്‌
പിടി സെവനെ പിടികൂടുന്നതിനുള്ള ദൗത്യസംഘം, സ്‌ക്രീന്‍ഷോട്ട്‌

പാലക്കാട്:  നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന്‍ പിടി സെവന്‍ ധോണിയില്‍ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് അകലെയല്ലാതെ കാട്ടാനയെ ദൗത്യസംഘം കണ്ടെത്തി. വനം ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിക്കും. മൂന്ന് കുങ്കിയാനകളെയും എത്തിച്ചു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ചുക്കാന്‍ പിടിക്കുന്നത്. നിലവിലെ സ്ഥലത്ത് തന്നെ പിടി സെവന്‍ തുടര്‍ന്നാല്‍ രാവിലെ തന്നെ പിടികൂടാന്‍ കഴിയുമെന്നാണ് ദൗത്യസംഘം കണക്കാക്കുന്നത്. 

മയക്കുവെടി വച്ച് പിടികൂടിയ ശേഷം കാട്ടുകൊമ്പനെ മെരുക്കുന്നതിനുള്ള കൂട്ടിലേക്ക് മാറ്റും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വനത്തിന്റെ ചെരുവില്‍ ആന നിലയുറപ്പിച്ചത് കൊണ്ടാണ്‌
പിടികൂടാന്‍ കഴിയാതെ വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com