ചത്ത പന്നിയെ മാറ്റുന്നതിനിടെ ബൈക്കിടിച്ചു; ചികിത്സയിലായിരുന്ന ഷൂട്ടർ ബാലൻ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2023 08:48 PM  |  

Last Updated: 22nd January 2023 08:48 PM  |   A+A-   |  

shooter_balan

ഷൂട്ടർ ബാലൻ

 

കോഴിക്കോട്; ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം പാനൽ ഷൂട്ടർ  ടികെ ബാലൻ (68) അന്തരിച്ചു. ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്നു.  കാറിടിച്ച് ചത്ത പന്നിയെ മാറ്റുന്നതിനിടെയാണ് ബാലനെ ബൈക്കിടിച്ചത്. 

വെള്ളിയാഴ്ചയാണ് ബാലൻ അപകടത്തിൽപ്പെടുന്നു. രാത്രി 10 മണിക്ക് എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് ​ഗുരുതരമായി പരുക്കേറ്റ ബാലൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടിയാണ മരണപ്പെട്ടത്. 

മുക്കം നഗരസഭ, കാരശ്ശേരി, മാവൂർ, ചാത്തമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലെ എംപാനൽ ഷൂട്ടർ ആയിരുന്നു ബാലൻ. സമീപകാലത്ത് കോഴിക്കോട് നഗരപരിധിയിൽ തൊണ്ടയാട് ബൈപാസിൽ പാലാഴി ഹൈലൈറ്റ് മാളിനു സമീപം വെടിവയ്ക്കുന്നതിനിടെ പരുക്കേറ്റെങ്കിലും സാഹസികമായി കാട്ടുപന്നിയെ കൊന്നിരുന്നു. പൊലീസിൽ ജോലി ചെയ്ത ബാലൻ എക്സൈസ് വകുപ്പിൽനിന്ന് പ്രിവന്റീവ് ഓഫിസറായാണ് വിരമിച്ചത്. മുക്കം നഗരസഭയിലെ കച്ചേരി സ്വദേശിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാവിലെ ജോലിക്ക് പോകുന്നതിനിടെ ആക്രമിച്ചു; നീല​ഗിരിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ