റേഷൻ കടകളിൽ തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി; അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെക്കുന്നവരെ കുറിച്ച് അറിയിക്കാം, സംവിധാനം റെഡി
By സമകാലിക മലയാളം ഡെസ്ക് | Published: 22nd January 2023 07:52 AM |
Last Updated: 22nd January 2023 07:52 AM | A+A A- |

ഭക്ഷ്യമന്ത്രി ജി ആര് അനിൽ/ചിത്രം: ഫെയ്സ്ബുക്ക്
തിരുവനന്തപുരം: റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനായുള്ള ഫോൺ ഇൻ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിതരണം ചെയ്യുന്ന അരിയിൽ നിറം ചേർക്കുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കും. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. അനർഹമായി മുൻഗണന കാർഡുകകൾ കൈവശംവെച്ച 1,72,312 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു. സ്വമേധയ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ‘ഓപറേഷൻ യെല്ലോ’യുടെ ഭാഗമായി ലഭിച്ച 17596 പരാതികളിൽ നടപടി സ്വീകരിച്ച് 4,19,19,486 രൂപ പിഴയീടാക്കിയതായി മന്ത്രി അറിയിച്ചു.
അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെക്കുന്നവരുടെ വിവരങ്ങൾ 9188527301 മൊബൈൽ നമ്പറിലും 1967 ടോൾ ഫ്രീ നമ്പറിലും അറിയിക്കാം. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 76,460 പിങ്ക് കാർഡുകളും 240271 വെള്ള കാർഡുകളും 6728 ബ്രൗൺ കാർഡുകളും ഉൾപ്പെടെ ആകെ 3,23,459 കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 266849 പിങ്ക് കാർഡുകളും 20674 മഞ്ഞ കാർഡുകളും തരംമാറ്റി നൽകിയതായും മന്ത്രി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നാടിന് ആശ്വാസം; പിടി സെവനെ മയക്കുവെടി വച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ