മിനിമം നിരക്ക് പത്തു രൂപയാകും?; ബോട്ട് യാത്രാ നിരക്ക് വര്‍ധിപ്പിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 08:09 AM  |  

Last Updated: 23rd January 2023 08:09 AM  |   A+A-   |  

boat

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. നിരക്ക് കൂട്ടുന്നതു സംബന്ധിച്ച് നാറ്റ് പാക് പഠനം തുടങ്ങി. നാറ്റ് പാകിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജലഗതാഗത വകുപ്പ് നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. 

നിലവില്‍ ആറു രൂപയാണ് മിനിമം നിരക്ക്. 2019 ലാണ് മിനിമം നിരക്ക് ആറു രൂപയാക്കി ഉയര്‍ത്തിയത്. അടിക്കടിയുള്ള ഇന്ധന വില വര്‍ധന നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ജലഗതാഗത വകുപ്പ് പറയുന്നത്. 

മിനിമം നിരക്ക് പത്തു രൂപയാക്കി വര്‍ധിപ്പിക്കാനാണ് നീക്കം. ജലഗതാഗത വകുപ്പിന്റെ 54 ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 14 സ്‌റ്റേഷനുകളാണ് ജലഗതാഗത വകുപ്പ് ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടന്നുപോകവെ വീണത് കെഎസ്ആര്‍ടിസി ബസിന് അടിയിലേക്ക്; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ