രണ്ട് ടൺ ഭാരം, 30 ലക്ഷം രൂപ ചെലവ്; ഗുരുവായൂരപ്പന് പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 23rd January 2023 06:06 PM |
Last Updated: 24th January 2023 08:04 AM | A+A A- |

ഭീമൻ വാർപ്പ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചപ്പോൾ/ ചിത്രം: ഫേയ്സ്ബുക്ക്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തി. രണ്ടേ കാൽ ടൺ ഭാരമുള്ള വാർപ്പാണ് ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിച്ചത്. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു വാർപ്പാണിത്.
പരുമല ആർട്ടിസാൻസ് മെയ്ന്റനൻസ് ആൻഡ് ട്രഡീഷനൽ ട്രേഡിങ്ങിന്റെ ചുമതലയിൽ മാന്നാർ അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ നാൽപതോളം തൊഴിലാളികൾ ചേർന്നാണ് വാർപ്പ് നിർമിച്ചത്. നാലു മാസം കൊണ്ടാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമുള്ള വർപ്പ് ഒരുക്കിയത്. ക്രെയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. മുപ്പത് ലക്ഷം രൂപയാണ് വാർപ്പിന്റെ നിർമാണ ചെലവ്.
പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ബുധനാഴ്ച ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.
ഈ വാര്‍ത്ത കൂടി വായിക്കൂ 75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ