ഗുണ്ടാവേട്ടയില്‍ നടപടി കടുപ്പിച്ചു;  ഓംപ്രകാശ്, പുത്തന്‍ പാലം രാജേഷ് എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കും; സ്വത്തു വിവരം തേടുന്നു

പാറ്റൂരില്‍ ആക്രമണക്കേസില്‍ ഓം പ്രകാശിന്റെ കൂട്ടാളികളായ മൂന്ന് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു
മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാവേട്ടയില്‍ നടപടി കടുപ്പിച്ച് പൊലീസ്. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് തീരുമാനം. ഓംപ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ ജി ക്ക് കത്ത് നല്‍കി.

രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഏതുവിധേനയും പിടികൂടാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാറ്റൂരില്‍ ആക്രമണക്കേസില്‍ ഓം പ്രകാശിന്റെ കൂട്ടാളികളായ മൂന്ന് ഗുണ്ടകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. 

ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്. പാറ്റൂര്‍ ആക്രമണക്കേസിന് പിന്നാലെ ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്‌ഐ ശാസ്തമഗംലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. 

സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവര്‍ത്തകരാവുകയായിരുന്നു. ആരിഫ് പാറ്റൂര്‍ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവില്‍ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ അടുത്ത ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com