ചിന്ത ജറോമിന് 17 മാസത്തെ ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍; നല്‍കുന്നത് എട്ടര ലക്ഷം രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 02:39 PM  |  

Last Updated: 24th January 2023 02:39 PM  |   A+A-   |  

CHINTHA_JEROME

ചിന്ത ജറോം/ ചിത്രം; ഫെയ്സ്ബുക്ക്

 

തിരുവനനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പതിനേഴു മാസത്തെ കുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. ശമ്പള കുടിശ്ശിക നല്‍കണമെന്ന ചിന്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ, കുടിശ്ശിക നല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. ചിന്തയ്ക്ക് 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ചിന്ത, താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. 

മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പള കുടിശ്ശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടായിട്ടുണ്ട്. അത് സംബന്ധിച്ച് മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത പറഞ്ഞിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ വിവാദങ്ങള്‍ക്കിടെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും; കണ്ണൂരില്‍ അനുമതി നിഷേധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ