മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്ത് യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 05:42 PM  |  

Last Updated: 24th January 2023 05:42 PM  |   A+A-   |  

rain update

ഫയല്‍ ചിത്രം


 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ, തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ലക്ഷ്വദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളില്‍ പ്രതി; ഇറച്ചി വിറ്റത് മോശം എന്ന് അറിഞ്ഞ് തന്നെ: ഡിസിപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ