നിര്‍ത്തിയിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; 30 സെക്കന്‍ഡിന്റെ ഭാഗ്യത്തില്‍ രക്ഷപ്പെട്ട് അമ്മയും കുഞ്ഞും; ഇന്‍ഫോ പാര്‍ക്കില്‍ അപകടം

മുകളില്‍ നിന്ന് കാര്‍ കുത്തനെ പറന്നുവന്ന് വീഴുന്ന ശബ്ദം കേട്ട് പേടിച്ചുപോയ യുവതി കുട്ടിയെയും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. 
കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യം
കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യം

കൊച്ചി: ഇന്‍ഫോ പാര്‍ക്ക് വളപ്പിലേക്ക് 30 അടിയോളം  മുകളില്‍ നിന്ന് കാര്‍ തെന്നി മറിഞ്ഞ് വീണു. തിങ്കളാഴ്ച വൈകീട്ട് കാര്‍ണിവല്‍ ഇന്‍ഫോ പാര്‍ക്ക് വളപ്പിലാണ് അപകടം. നിമിഷങ്ങള്‍ക്ക് മുന്‍പ് അതുവഴി കുഞ്ഞിനെയും കൊണ്ട് നടന്നുപോയ ശുചീകരണവിഭാഗം ജീവനക്കാരിയുടെ തൊട്ടുപിന്നിലാണ് കാര്‍ വന്നുവീണത്.

കാറിലെ നാല് യാത്രക്കാരില്‍ ഒരാളൊഴികെ ബാക്കിയുളളവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുകളില്‍ നിന്ന് കാര്‍ കുത്തനെ പറന്നുവന്ന് വീഴുന്ന ശബ്ദം കേട്ട് പേടിച്ചുപോയ യുവതി കുട്ടിയെയും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. 

കാറപകടത്തിന്റെയും യുവതിയും കൈക്കുഞ്ഞും രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഭീതിജനകമാണ്. 30 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഈ അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഈ വളവില്‍ റോഡിനോട് ചേര്‍ന്നുളള താഴ്ഭാഗം കാര്‍ണിവല്‍ ഇന്‍ഫോ പാര്‍ക്ക് കെട്ടിടവളപ്പാണ്. 

ഇവിടെക്കാണ് കുത്തനെയുള്ള ഇറക്കത്തിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. സംരക്ഷകമ്പികള്‍ തകര്‍ത്താണ് കാര്‍ വീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com