കേരളത്തിന് അഭിമാനം, വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ; ദിലീപ് മഹലനാബിസിന് പത്മവിഭൂഷണ്‍

ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ
വി പി അപ്പുക്കുട്ടൻ പൊതുവാൾ, എഎന്‍ഐ
വി പി അപ്പുക്കുട്ടൻ പൊതുവാൾ, എഎന്‍ഐ

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ. ഭാരതരത്‌നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ് വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന നാലാമത്തെ ഉയര്‍ന്ന പുരസ്‌കാരമാണിത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രത്തന്‍ ചന്ദ്ര ഖര്‍, ഹിരാഭായ് ലോബി, മുനിശ്വര്‍ ചന്ദേര്‍ ദാവര്‍, രാംകുവ്ങ്‌ബെ നുമെ തുടങ്ങിയവര്‍ക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 

ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസിനാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com